< Back
Kerala
മുൻ മന്ത്രിയും കുന്നംകുളം എം.എൽ.എയുമായ എ.സി മൊയ്തീന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് തുടരുന്നു
Kerala

മുൻ മന്ത്രിയും കുന്നംകുളം എം.എൽ.എയുമായ എ.സി മൊയ്തീന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് തുടരുന്നു

Web Desk
|
22 Aug 2023 10:45 PM IST

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന

മുൻ മന്ത്രിയും കുന്നംകുളം എം.എൽ.എയുമായ എ.സി മൊയ്തീന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്ഡ് തുടരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന. പരിശോധന ഇപ്പോൾ 15 മണിക്കൂർ പിന്നിട്ടു.

കരുവന്നൂർ സർവീസ് ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് എ.സി മൊയ്തീനും അറിവുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. തട്ടപ്പുമായി സംബന്ധിച്ച് അന്നത്തെ സഹകരണമന്ത്രിയായിരുന്ന എ.സി മൊയ്തീനെ വിവരമറിയിച്ചിരുന്നു. സഹകരണ രജിസ്ട്രാർ നൽകിയ മൊഴിയിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

ഇന്ന് രാവിലെ ഏഴരയോടെയാണ് 12 അംഗ ഇ.ഡി സംഘം എ.സി മൊയ്തീന്റെ വീട്ടിൽ പരിശോധന ആരംഭിച്ചത്. കരുവന്നുർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിക്കാരിൽ നിന്നും പ്രതികളിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന. തുടരന്വേഷണത്തിനാവശ്യമായ തെളിവുകൾ ശേഖരിക്കാനും ഇ.ഡി സംഘം ലക്ഷ്യവെക്കുന്നുണ്ട്.

Related Tags :
Similar Posts