< Back
Kerala
കരുവന്നൂർ ബാങ്കിൽ വീണ്ടും ഇ.ഡി റെയ്ഡ്
Kerala

കരുവന്നൂർ ബാങ്കിൽ വീണ്ടും ഇ.ഡി റെയ്ഡ്

Web Desk
|
25 Aug 2022 5:04 PM IST

രാവിലെ അപ്രതീക്ഷിതമായി എത്തിയ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങുകയായിരുന്നു.

ഇരിങ്ങാലക്കുട: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വീണ്ടും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ബാങ്കിന്റെ ഹെഡ് ഓഫീസിൽ എത്തിയാണ് റെയ്ഡ് നടത്തിയത്.

രണ്ടാഴ്ച മുൻപ് നടത്തിയ റെയ്ഡിൽ ബാങ്കിലെ സെക്രട്ടറിയുടെ ഓഫീസ് ഇ.ഡി ഉദ്യോഗസ്ഥർ സീൽ ചെയ്തിരുന്നു. ഇന്ന് ഓഫീസിലെ അലമാരകൾ തുറന്ന് രേഖകൾ പരിശോധിച്ചു.

രാവിലെ അപ്രതീക്ഷിതമായി എത്തിയ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങുകയായിരുന്നു. സി.ആർ.പി.എഫ് സുരക്ഷ ഇല്ലാതെ ആയിരുന്നു ഇത്തവണ റെയ്ഡ്. സെക്രട്ടറിയുടെ ഓഫീസിന് പുറമെ സീൽ ചെയ്ത മറ്റു ഓഫീസ് മുറികളിലും ഇ.ഡി പരിശോധന നടത്തി.

Similar Posts