< Back
Kerala

Kerala
SDPI പ്രവർത്തകന്റെ വീട്ടിൽ ഇഡി റെയ്ഡ്
|20 March 2025 1:53 PM IST
രാവിലെ 9.30 യോടെയാണ് റെയ്ഡ് തുടങ്ങിയത്
കോട്ടയം: കോട്ടയത്ത് എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീട്ടിൽ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.കോട്ടയത്ത് വാഴൂർ സ്വദേശി നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിലാണ് പരിശോധന.
കോട്ടയത്ത് രാവിലെ 9.30 യോടെയാണ് റെയ്ഡ് തുടങ്ങിയത്. പിഎഫ്ഐ മുൻ ഡിവിഷണൽ സെക്രട്ടറിയായിരുന്നു നിഷാദ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്.