< Back
Kerala
Karuvannur black money case: ED notice to MM Varghese again,CPIM,Latest malayalam news
Kerala

കരുവന്നൂർ കള്ളപ്പണ ഇടപാട്: എം.എം വർഗീസിനെ ഇ.ഡി ഇന്നു വീണ്ടും ചോദ്യംചെയ്യും

Web Desk
|
19 Dec 2023 7:15 AM IST

കരുവന്നൂർ ബാങ്കിലെ സി.പി.എമ്മിന്റെ പേരിലുള്ള അക്കൗണ്ടുകളുടെ കാര്യത്തിൽ വ്യക്തത വരുത്താനാണ്

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ഇന്നു വീണ്ടും ചോദ്യംചെയ്യും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. കരുവന്നൂർ ബാങ്കിലെ സി.പി.എമ്മിന്റെ പേരിലുള്ള അക്കൗണ്ടുകളുടെ കാര്യത്തിൽ വ്യക്തത വരുത്താനാണിത്.

ഇത് മൂന്നാം തവണയാണ് എം.എം വർഗീസിനെ ഇ.ഡി ചോദ്യംചെയ്യാനൊരുങ്ങുന്നത്. സി.പി.എം ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ള അഞ്ച് അക്കൗണ്ടുകളിലായി 72 ലക്ഷത്തിന്റെ നിക്ഷേപം ഇ.ഡി കണ്ടെത്തിയിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് അടക്കമുള്ള വിവരങ്ങൾ എം.എം വർഗീസ് ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ഇ ഡി.

കഴിഞ്ഞമാസം 24നും ഈ മാസം ഒന്നിനും വർഗീസിനെ ചോദ്യംചെയ്തിരുന്നു.

Summary: ED to interrogate CPM Thrissur district secretary MM Varghese again today in Karuvannur black money case

Similar Posts