< Back
Kerala
എഡിസൺ എൽഎസ്ഡി രാജാവ്; രാജ്യത്തെ ഞെട്ടിച്ച്  മയക്കുമരുന്ന് ശൃംഖല
Kerala

എഡിസൺ എൽഎസ്ഡി രാജാവ്; രാജ്യത്തെ ഞെട്ടിച്ച് മയക്കുമരുന്ന് ശൃംഖല

Web Desk
|
3 July 2025 11:03 AM IST

വീട്ടിനുള്ളിൽ നിന്ന് പിടികൂടിയത് എൽഎസ്ഡി അടക്കമുള്ള വീര്യം കൂടിയ മയക്കുമരുന്നുകളുടെ വൻ ശേഖരം

മുവാറ്റുപുഴ: മെക്കാനിക്കൽ എൻജിനീയർ ജോലി ഉപേക്ഷിച്ച് മയക്കുമരുന്ന് ഇടപാടിലേക്ക് കടന്നയാളാണ് പിടിയിലായ ഡാർക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ കെറ്റാമെലോണിന്റെ സൂത്രധാരൻ മൂവാറ്റുപുഴ വള്ളക്കാലിൽ ജങ്ഷൻ മുടിയക്കാട്ടിൽ എഡിസൻ.

ഞായറാഴ്ചയാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ ഇയാളെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. മെക്കാനിക്കൽ എൻജിനീയറായി ബംഗളൂരു, പുണെ എന്നിവിടങ്ങളിലെ ആഡംബരകാർ കമ്പനിയിൽ ജോലി നോക്കിവരുകയായിരു ന്നു ഇയാൾ.

ഇതിനിടെ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ടു. രണ്ട് വർഷം മുമ്പ് മികച്ച ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ആരംഭിക്കുകയായിരുന്നു.ഇന്ത്യയി ലെ ഏറ്റവും വലിയ ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കൊമെലോണിലൂടെ ഒരുമാസം കൈകാര്യം ചെയ്തത് 10,000 എൽഎസ്ഡി ബ്ലോട്ടുകളാണെന്ന് എൻസിബി കണ്ടെത്തിയിരുന്നു.

നാട്ടിൽ ആരുമായും അടുപ്പം ഇല്ലാതിരുന്ന എഡിസൺ അപൂർവമായേ പുറത്തിറങ്ങിയിരുന്നുള്ളൂ. നഗരമധ്യത്തി ലെ വള്ളക്കാലിൽ ജങ്ഷനു സമീപം തന്നെയാണ് വീടെങ്കിലും സമീപവാസികൾക്ക് ഇയാളെക്കുറിച്ച് ആർക്കും അറിവൊന്നുമില്ല.ഞായറാഴ്ച രാവിലെ നർകോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥർ വീട്ടിൽ എത്തുമ്പോൾ ഇയാൾ ഉറക്കത്തിലാ യിരുന്നു. പരിശോധനയിൽ വീട്ടിലെ ഒരുമുറിയിൽ എൽഎസ്ഡി അടക്കമുള്ള വീര്യം കൂടിയ മയക്കുമരുന്നുകൾ കണ്ടെത്തി. മയക്കുമരുന്ന് വില്പനക്ക് ഉപയോഗിച്ചിരുന്ന ലാപ്ടോപ്, ത്രാസ് എ ന്നിവയും കണ്ടെടുത്തു.

പരിശോധനയിൽ വാലറ്റ് അക്കൗണ്ടിൽ ലക്ഷങ്ങളുടെ നിക്ഷേപവും കണ്ടെത്തി. സൗമ്യനായ എഡിസൻ നെറ്റിലൂടെയുള്ള മയക്കു മരുന്ന് വിൽപനക്കാരനാണെന്നറിഞ്ഞത് നാട്ടുകാരെ ഞെട്ടിച്ചു. വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ നിരവധി പേരാണ് വള്ളക്കാലിൽ ജങ്ഷനിലെ വീട്ടിലെത്തിയത്. എന്നാൽ, വീട് പൂട്ടിയ നിലയിലായിരുന്നു.

Similar Posts