< Back
Kerala

Kerala
എടക്കര മാവോയിസ്റ്റ് കേസ്; എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു
|24 April 2022 7:10 PM IST
അന്വേഷണത്തിന്റെ ഭാഗമായി എൻ ഐഎ നിരവധി കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു
മലപ്പുറം: എടക്കര മാവോയിസ്റ്റ് കേസിൽ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു.കേസിൽ 20 പേരാണ് പ്രതികൾ, ഇതിൽ മൂന്നുപേർ മലയാളികളാണ്.കൽപറ്റ സ്വദേശി സോമൻ, തൃശൂർ സ്വദേശി സി.ജി രാജൻ,കണ്ണൂർ സ്വദേശി ടി.കെ രാജീവൻ എന്നിവരാണ് പ്രതികളായ മലയാളികൾ.
2016 ൽ എടക്കരയിൽ സായുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചെന്നാണ് കുറ്റപത്രം. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ പശ്ചിമഘട്ട സ്‌പെഷൽ സോണൽ കമ്മിറ്റി ചേർന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
മാവോയിസ്റ്റുകൾ 2016ൽ എടക്കരയിൽ പരിശീലന ക്യാമ്പ് നടത്തിയെന്നാണ് കേസ്. ക്യാമ്പിൽ സായുധ പരിശീലനത്തിനു പുറമെ പതാക ഉയർത്തലും പഠന ക്ലാസുകളും നടന്നു. അന്വേഷണത്തിന്റെ ഭാഗമായി എൻ ഐഎ നിരവധി കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു.