< Back
Kerala

Kerala
ജോലി സമ്മർദം; വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി
|29 Sept 2024 3:03 PM IST
കുടുംബം വൈക്കം പൊലീസിൽ പരാതി നൽകി
വൈക്കം: വൈക്കത്ത് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. വൈക്കം വിദ്യാഭ്യാസ വകുപ്പ് സീനിയർ സൂപ്രണ്ടും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻചാർജുമായ ശ്യാം കുമാറിനെയാണ് കാണാതായത്. ജോലിസമ്മർദത്തെത്തുടർന്നാണ് ശ്യാം കുമാർ പോയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടുകൂടിയാണ് ശ്യാം കുമാറിനെ കാണാതാകുന്നത്. കുലശേഖരമംഗലം സ്വദേശിയാണ് ശ്യാം കുമാർ. രണ്ട് മാസം മുൻപ് എഇഒ ട്രാൻസ്ഫറായി പോയതിനുശേഷം ഈ ചുമതല കൂടി ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതിൻ്റെ മാനസിക സമ്മർദം ശ്യാംകുമാറിനുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.
കുടുംബം വൈക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതേതുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.