< Back
Kerala

Kerala
കായികമേള അലങ്കോലപ്പെടുത്താൻ സ്‌കൂളുകളുടെ ഭാഗത്തുനിന്ന് ബോധപൂർവം ശ്രമമുണ്ടായെന്ന് വിദ്യാഭ്യാസമന്ത്രി
|12 Nov 2024 2:30 PM IST
കായികമേളയുടെ സമാപനത്തിൽ പൊയിന്റിനെച്ചൊല്ലി നവമുകുന്ദ, മാർ ബേസിൽ സ്‌കൂളുകളിലെ കായികാധ്യാപകരും കുട്ടികളുമാണ് പ്രതിഷേധിച്ചത്.
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേള അലങ്കോലപ്പെടുത്താൻ സ്‌കൂളുകളുടെ ഭാഗത്തുനിന്ന് ബോധപൂർവം ശ്രമമുണ്ടായെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് സ്‌കൂളുകളോട് അഭ്യർഥിച്ചിരുന്നു. പക്ഷേ ഫലമുണ്ടായില്ല. കായികമേളയുടെ അന്തിസിനും അഭിമാനത്തിനും ക്ഷതമുണ്ടാക്കുന്ന തരത്തിലായിരുന്നു ചിലരുടെ പ്രവൃത്തിയെന്നും മന്ത്രി പറഞ്ഞു.
കായികമേളയുടെ സമാപനത്തിൽ പൊയിന്റിനെച്ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. നവമുകുന്ദ, മാർ ബേസിൽ സ്‌കൂളുകളിലെ കായികാധ്യാപകരും കുട്ടികളുമാണ് പ്രതിഷേധിച്ചത്. ഗ്രൗണ്ടിൽ തുടങ്ങിയ പ്രതിഷേധം സ്റ്റേജിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.