< Back
Kerala

Kerala
'സർക്കാരിന് സങ്കുചിത മനോഭാവമില്ല'; കലോത്സവത്തിലെ ദൃശ്യാവിഷ്‌കാര വിവാദം പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
|4 Jan 2023 1:48 PM IST
എല്ലാവരും ഒറ്റമനസ്സോടെ നിന്ന് മേള വിജയിപ്പിക്കണം. ശ്രദ്ധയിൽപ്പെടാത്ത എന്തെങ്കിലുമുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗത ഗാന വിവാദം പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സർക്കാരിന് സങ്കുചിത മനോഭാവമില്ല. എല്ലാവരും ഒറ്റമനസ്സോടെനിന്ന് മേള വിജയിപ്പിക്കണം. ശ്രദ്ധയിൽപ്പെടാതെ എന്തെങ്കിലുമുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിൽ മുസ്‌ലിം വേഷം ധരിച്ച വ്യക്തിയെ തീവ്രവാദിയായി ചിത്രീകരിച്ചതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയ വ്യക്തി ആർ.എസ്.എസ് പ്രവർത്തകനാണെന്നതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.