< Back
Kerala
മന്ത്രി ശിവൻകുട്ടി രാജി വെക്കുക: കോണ്‍ഗ്രസ് നേതൃത്വത്തില്‍ നാളെ കലക്ട്രേറ്റ് ധര്‍ണ
Kerala

'മന്ത്രി ശിവൻകുട്ടി രാജി വെക്കുക': കോണ്‍ഗ്രസ് നേതൃത്വത്തില്‍ നാളെ കലക്ട്രേറ്റ് ധര്‍ണ

ijas
|
28 July 2021 4:29 PM IST

ജൂലൈ 30 ന് സംസ്ഥാനവ്യാപകമായി മണ്ഡലം തലത്തിൽ വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങളും നടത്തും

നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്ത‍ില്‍ കലക്ട്രേറ്റ് ധര്‍ണ. നാളെയാണ് വിവിധ ജില്ലകളിലെ കലക്ട്രേറ്റുകളിലേക്ക് ധര്‍ണ സംഘടിപ്പിക്കുക. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കുക, ക്രിമിനലുകൾക്ക് വേണ്ടി പൊതുഖജനാവ് ധൂർത്തടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധര്‍ണ നടത്തുക. കെ.പി.സി.സി ആഹ്വാനപ്രകാരം ജില്ലകളിൽ കളക്ട്രേറ്റുകളിലേക്ക് നാളെ രാവിലെ 10 മണിക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ എംപി അറിയിച്ചു.

ജൂലൈ 30 ന് സംസ്ഥാനവ്യാപകമായി മണ്ഡലം തലത്തിൽ ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്നും കെ.പി.സി.സി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Similar Posts