< Back
Kerala
ബലിപെരുന്നാള്‍‌: സർക്കാർ അവധി ശനിയാഴ്ച, വെള്ളിയാഴ്ച പ്രവൃത്തി ദിനം
Kerala

ബലിപെരുന്നാള്‍‌: സർക്കാർ അവധി ശനിയാഴ്ച, വെള്ളിയാഴ്ച പ്രവൃത്തി ദിനം

Web Desk
|
5 Jun 2025 1:28 PM IST

വെള്ളിയാഴ്ചത്തെ വിദ്യാലയങ്ങളുടെ അവധിയും മാറ്റി

തിരുവനന്തപുരം: ബലിപെരുന്നാളിന്റെ സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി. ബലിപെരുന്നാൾ ശനിയാഴ്ച ആയതിനാലാണ് വെള്ളിയാഴ്ച നേരത്തെ നിശ്ചയിച്ചിരുന്ന അവധി മാറ്റി സർക്കാർ ഉത്തരവ് ഇറക്കിയത്.വെള്ളിയാഴ്ചത്തെ വിദ്യാലയങ്ങളുടെ അവധിയും മാറ്റി.

അതേസമയം, ബലി പെരുന്നാള്‍ ദിനമായ ശനിയാഴ്ച പോസ്റ്റല്‍ വകുപ്പില്‍ പ്രവൃത്തി ദിനം. വെള്ളിയാഴ്ചത്തെ അവധി ശനിയാഴ്ചയിലേക്ക് മാറ്റണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിച്ചില്ല. ശനിയാഴ്ചയും ജോലിയെടുക്കേണ്ട ഓപറേറ്റിംഗ് വിഭാഗം ജീവനക്കാരാണ് പ്രതിസന്ധിയിലായത്.കേന്ദ്ര അവധി കലണ്ടർ പ്രകാരമാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്. ഉടൻ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

Similar Posts