< Back
Kerala
പാലക്കാട് ട്രെയിൻ തട്ടി എട്ട് പശുക്കൾ ചത്തു
Kerala

പാലക്കാട് ട്രെയിൻ തട്ടി എട്ട് പശുക്കൾ ചത്തു

Web Desk
|
14 Oct 2022 10:32 PM IST

മങ്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി

പാലക്കാട്: പാലക്കാട് പറളിയിൽ ട്രെയിൻ തട്ടി എട്ട് പശുക്കള്‍ ചത്തു. രാത്രി എട്ട് മണിയോടെയാണ് അപകടം. മങ്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ചത്ത പശുക്കളുടെ ഉടമസ്ഥർ ആരെന്ന് വ്യക്തമായിട്ടില്ല.

ഗുഡ്‌സ് ട്രെയിനാണ് ട്രാക്കിലൂടെ നടന്ന പശുക്കളെ തട്ടിയത്. ട്രെയിനടിയിൽ പശുക്കൾ കുടുങ്ങിയത് കാരണം അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Related Tags :
Similar Posts