< Back
Kerala
ഒറ്റപ്പാലത്ത് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിൽ എട്ട് പേർ അറസ്റ്റിൽ
Kerala

ഒറ്റപ്പാലത്ത് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിൽ എട്ട് പേർ അറസ്റ്റിൽ

Web Desk
|
14 Sept 2023 6:15 PM IST

ഒറ്റപ്പാലം തോട്ടക്കര സ്വദേശി സലീമിനെയാണ് കാറിൽ ബലമായി കടത്തിയത്

പാലക്കാട്: ഒറ്റപ്പാലത്ത് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിൽ എട്ട് പേർ അറസ്റ്റിൽ. പെരിന്തൽമണ്ണ സ്വദേശികളാണ് അറസ്റ്റിലായത്. ഒറ്റപ്പാലം തോട്ടക്കര സ്വദേശി സലീമിനെയാണ് കാറിൽ ബലമായി കടത്തിയത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് സംഭവമുണ്ടാകുന്നത്.

ഒറ്റപ്പാലത്ത് വെച്ച് കുറച്ചു പേർ സലീമിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മർദിച്ച ശേഷം സലീമിനെ ബലമായി കാറിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു. പിന്നീട് സലീമിന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ 40000 രുപ നൽകിയാൽ മാത്രമേ വിട്ടു നൽകുകയുള്ളുവെന്നും അല്ലാത്ത പക്ഷം കൊന്നുകളയുമെന്ന് അറിയിച്ചുവെന്നാണ് സലീമിന്റെ ഭാര്യ ഒറ്റപ്പാലം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

പൊലീസിന്റെ അന്വേഷണത്തിൽ പ്രതികൾ പാലക്കാടുണ്ടെന്ന് അറിയുകയും തുടർന്ന് പാലക്കാടുള്ള സൗത്ത് പൊലീസെത്തി പ്രതികളെയും കാറും പിടുകൂടി ഒറ്റപ്പാലം പൊലീസിന് കൈമാറുകയായിരുന്നു. ഈ കാറുമായി ബന്ധപ്പെട്ട് ഇടപാടാണ് കടത്തി കൊണ്ടു പോകലിന് കാരണമായെന്നാണ് പൊലീസ് പറയുന്നത്. പെരിന്തൽ മണ്ണ സ്വദേശികളായ ഷാഹുൽ അമീൻ, മുർശിദ്, അർജുൻ കൃഷ്ണ, മുഹമ്മദ് ഫർഷാദ്, മുഹാജിർ അമീൻ, മുഹമ്മദ് ശുക്കൂർ, മുനീർ ബാബു, അബ്ദുൽ റഹീം എന്നിവരാണ് പിടിയിലായത്.

Similar Posts