< Back
Kerala

Kerala
കാസര്‍കോട്ട് കത്തിക്ക് മുകളിൽ വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം
|1 May 2025 8:03 AM IST
ഇന്നലെ രാത്രിയോടെയാണ് സംഭവം
കാസര്‍കോട്: കാസർകോട് ബെള്ളൂറടുക്കയിൽ കത്തിക്ക് മുകളിൽ വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം. സുലൈഖയുടെ മകൻ ഹുസൈൻ ഷഹബാൻ ആണ് മരിച്ചത്. ചക്ക മുറിക്കുന്നതിനിടെ ഓടി വന്ന കുട്ടി അബദ്ധത്തിൽ കത്തിക്ക് മുകളിൽ വീഴുകയായിരുന്നു.സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രിയോടെയാണ് സംഭവം.