< Back
Kerala
എട്ടു വയസുകാരിക്കെതിരെ മൊബൈൽ മോഷ്ടിച്ചുവെന്ന ആരോപണം; എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി
Kerala

എട്ടു വയസുകാരിക്കെതിരെ മൊബൈൽ മോഷ്ടിച്ചുവെന്ന ആരോപണം; എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി

Web Desk
|
19 Nov 2021 1:49 PM IST

പൊലിസ് നന്നാവണമെന്ന് എത്ര കാലമായി പ്രസംഗിക്കുന്നു, എന്നിട്ടും ഒന്നും നടക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ആറ്റിങ്ങലിൽ മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ചു എട്ടു വയസുകാരിയെ പൊലിസ് അപമാനിച്ച സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദേശം. ചെറിയ കുട്ടിയോട് പൊലിസ് മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പൊലിസ് പീഡനത്തിനെതിരെ പെൺകുട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ.

ഈ ഉദ്യോഗസ്ഥ ഇപ്പോഴും സർവീസിലുണ്ടോയെന്നും വഴിയിൽ കണ്ട കുട്ടിയോട് എന്തിന് ഫോൺ അന്വേഷിച്ചുവെന്നും കോടതി ചോദിച്ചു. പൊലിസ് നന്നാവണമെന്ന് എത്ര കാലമായി പ്രസംഗിക്കുന്നു, എന്നിട്ടും ഒന്നും നടക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. ഉചിത നടപടി യുണ്ടായില്ലെങ്കിൽ പുതുതലമുറക്ക് പൊലിസിനെ ഭയമാകുമെന്നും കോടതി പറഞ്ഞു.

Similar Posts