< Back
Kerala

Kerala
എടവണ്ണ സദാചാര ആക്രമണം; സി.പി.എം ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവും ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
|17 July 2023 3:36 PM IST
കഴിഞ്ഞ 13ാം തിയതിയാണ് എടവണ്ണയില്‍ വെച്ച് സഹോദരങ്ങളായ കുട്ടികൾക്ക് നേരെ സദാചാര ആക്രമണമുണ്ടായത്
മലപ്പുറം: എടവണ്ണയിലെ സദാചാര ആക്രമണക്കേസിൽ സി.പി.എം ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവും ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ. സി.പി.എം എടവണ്ണ ലോക്കൽ സെക്രട്ടറി ജാഫർ മൂലങ്ങോടൻ, പഞ്ചായത്തംഗം ജസീൽ മാലങ്ങാടൻ, ഗഫൂർ തുവക്കാട്, കരീം മുണ്ടേങ്ങര, മുഹമ്മദാലി തൃക്കലങ്ങോട് എന്നിവരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ 13ാം തിയതിയാണ് സഹോദരങ്ങളായ കുട്ടികൾക്ക് നേരെ സദാചാര ആക്രമണമുണ്ടായത്. കോഓപറേറ്റീവ് കോളേജിൽ പഠിക്കുന്ന വിദ്യാർഥിനിയും ഇവരുടെ ഇളയ സഹോദരനായ പ്ലസ് ടു വിദ്യാർഥിയായ കുട്ടിയും ഒരുമിച്ചു നിൽക്കുകയായിരുന്നു.
ഈ സമയം ചിലർ ഇരുവരുടേയും ഫോട്ടോയെടുക്കുകയായിരുന്നു. ഇത് തടഞ്ഞതിനെ തുടർന്ന് ഇരുവരേയും സംഘം ചേർന്ന് മർദിക്കുകയുമായിരുന്നു. ഈ കേസിലാണ് എടവണ്ണ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരിക്കുന്നത്.