< Back
Kerala

Kerala
ഇലന്തൂർ ഇരട്ട നരബലിക്കേസ് പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
|22 Jan 2024 12:11 PM IST
ഇരട്ട നരബലിക്കേസിലെ മൂന്നാം പ്രതിയാണ് ലൈല.
കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസ് പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസാണ് ഹരജി തള്ളിയത്. ഇരട്ട നരബലിക്കേസിലെ മൂന്നാം പ്രതിയാണ് ലൈല.
ഒരു വർഷമായി ജയിലിൽ കഴിയുകയാണ്. തനിക്കെതിരെ ഒരു തൊണ്ടിമുതൽ പോലും കണ്ടെത്തിയിരുന്നു. കൂട്ടുപ്രതികളുടെ മൊഴി പ്രകാരം പൊലീസ് തന്നെ മനപ്പൂർവം പ്രതി ചേർക്കുകയായിരുന്നു. പ്രായമായതിനാൽ ആരോഗ്യപ്രശ്‌നങ്ങളുണ്ട് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ലൈല കോടതിയെ സമീപിച്ചത്.
എന്നാൽ കേരളം ഇന്നുവരെ കേട്ടിട്ടില്ലാത്ത ക്രൂരകൃത്യത്തിൽ പങ്കാളിയായ ആളാണ് പ്രതിയെന്നതിനാൽ ജാമ്യം നൽകാനാവില്ലെന്നായിരുന്ന് കോടതി വ്യക്തമാക്കി. ഹരജിയിൽ ഏതാനും ദിവസം വാദം കേട്ടതിന് ശേഷമാണ് കോടതി ലൈലക്ക് ജാമ്യം നിഷേധിച്ചത് ഉത്തരവിട്ടത്.