< Back
Kerala

Kerala
ആന വിരണ്ടു; ആയൂർ-കൊട്ടാരക്കര എം.സി റോഡിൽ ഗതാഗത കുരുക്ക്
|26 Nov 2021 4:24 PM IST
നെടുമൺകാവ് മണികണ്ഠൻ എന്ന ആനയാണ് വിരണ്ടത്. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.
ആന വിരണ്ടോടിയതിനെ തുടർന്ന് ആയൂർ - കൊട്ടാരക്കര എം.സി റോഡിൽ പനവേലിയിൽ ഗതാഗത കുരുക്ക്. നെടുമൺകാവ് മണികണ്ഠൻ എന്ന ആനയാണ് വിരണ്ടത്. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.
വിരണ്ട ആന എംസി റോഡിലൂടെ ഏറെ ദൂരം ഓടി. ആന വിരണ്ടതോടെ യാത്രക്കാർ പരിഭ്രാന്തരായി. മറ്റു നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല. ആനയെ തളക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.