< Back
Kerala
Kerala
പാലക്കാട്ട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു
|5 Feb 2026 12:50 PM IST
പ്രതിയെ വാളയാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു. വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ് ഓഫീസ് തെരുവിൽ താമസിക്കുന്ന ആർ. ബാബു (35) ആണ് കൊല്ലപ്പെട്ടത്.
സഹോദരൻ ആർ. സതീഷിനെ (37) വാളയാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെയാണ് ബാബുവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ ബാബുവിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തി.
പിന്നാലെ, വാളയാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ സതീഷിനെ പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ ബാബുവും കുടുംബവും കഴിഞ്ഞ 20 വർഷമായി കഞ്ചിക്കോടാണ് താമസം.