< Back
Kerala
ഇടുക്കിയിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം
Kerala

ഇടുക്കിയിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

Web Desk
|
13 March 2024 9:03 AM IST

കഴിഞ്ഞ ദിവസമാണ് തുളസിക്ക് തേനീച്ചയുടെ കുത്തേറ്റത്

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് സ്ത്രീ മരിച്ചു. അമ്പതേക്കർ സ്വദേശി തുളസിയാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് തുളസിക്ക് തേനീച്ചയുടെ കുത്തേറ്റത്. ഉച്ചക്ക് ശേഷമാണ് വീടിന്റെ സിറ്റൗട്ടിലിരിക്കുകയായിരുന്ന തുളസിയെ തേനീച്ച ആക്രമിച്ചത്. വീടിന് സമീപമുള്ള തേനീച്ചക്കൂട് പരുന്ത് കൊത്തി താഴേയിടുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന കൊച്ചുമക്കൾക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ഉടനെതന്നെ എത്തിച്ചുവെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്.


അപ്ഡേറ്റിംഗ്..

Similar Posts