< Back
Kerala

Kerala
ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു; അപകടമുണ്ടാക്കിയ ബൈക്കിൽ നിന്നും കഞ്ചാവ് കണ്ടെത്തി
|29 Jan 2024 7:51 PM IST
ബൈക്ക് യാത്രികരായ കുറ്റിച്ചൽ സ്വദേശികളായ സൂരജിനും നിതിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. കുറ്റിച്ചൽ മൈലമൂട് സ്വദേശി രാജു(67)ആണ് മരിച്ചത്. അമിതവേഗത്തിൽ എത്തിയ ബൈക്ക് രാജുവിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടമുണ്ടാക്കിയ യുവാക്കളുടെ ബൈക്കിൽ നിന്നും പൊലീസ് കഞ്ചാവ് കണ്ടെത്തി. ബൈക്ക് യാത്രികരായ കുറ്റിച്ചൽ സ്വദേശികളായ സൂരജിനും നിതിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.