< Back
Kerala

Kerala
വളർത്ത് നായുടെ കടിയേറ്റ് വയോധികന് ഗുരുതര പരിക്ക്
|17 Oct 2021 6:56 PM IST
എസ്റ്റേറ്റ് ബംഗ്ലാവിൽ വളർത്തുന്ന റോട്ട് വീലർ ഇനത്തിൽപ്പെട്ട നായയാണ് വയോധികനെ അക്രമിച്ചത്
താമരശ്ശേരി അമ്പായത്തോട്ടിൽ വളർത്ത് നായുടെ കടിയേറ്റ് വയോധികന് ഗുരുതര പരിക്ക്. അമ്പായത്തോട് ജോളി തോമസിന്റെ എസ്റ്റേറ്റിൽ താമസിച്ചിരുന്ന പ്രഭാകരനാണ് നായുടെ കടിയേറ്റത്. എസ്റ്റേറ്റ് ബംഗ്ലാവിൽ വളർത്തുന്ന റോട്ട് വീലർ ഇനത്തിൽപ്പെട്ട നായയാണ് വയോധികനെ അക്രമിച്ചത്. പ്രഭാകരനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.