< Back
Kerala
Kerala
കോട്ടയത്ത് പുരയിടത്തിലെ കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധികന് ദാരുണാന്ത്യം
|17 Feb 2026 9:04 PM IST
മൂന്നേക്കറോളം പറമ്പ് പൂർണമായും കത്തി നശിച്ചു
കോട്ടയം: കോട്ടയം തിടനാട് പുരയിടത്തിലെ കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധികന് ദാരുണാന്ത്യം. പൂവത്തോട് പൊരിയത്ത് ബേബിയാണ് (69) മരിച്ചത്. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു അപകടം.
മൂന്നേക്കറോളം പറമ്പ് തീയിൽ കത്തിയമർന്നു. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.