< Back
Kerala

Kerala
ആലപ്പുഴ മാരാരിക്കുളത്ത് വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
|21 Dec 2025 2:57 PM IST
മാരാരിക്കുളം സ്വദേശി പപ്പനെന്ന ഗോപാലകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം സ്വദേശി പപ്പനെന്ന ഗോപാലകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെയാണ് കുളത്തില്‍ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. വിവരമറിഞ്ഞയുടനെ സംഭവസ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. തുടര്‍നടപടികള്‍ക്കായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.