< Back
Kerala
Elderly man killed in acid attack Idukki

Photo| MediaOne

Kerala

ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി

Web Desk
|
25 Oct 2025 3:18 PM IST

സുകുമാരന്റെ പിതാവിന്റെ സഹോദരിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇടുക്കി: ഇടുക്കി കരുണാപുരത്ത് വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. കുഴിത്തോളു ഈറ്റപ്പുറത്ത് സുകുമാരൻ (63) ആണ് കൊലപ്പെട്ടത്. സുകുമാരന്റെ പിതാവിന്റെ സഹോദരിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനിടെ പൊള്ളലേറ്റ ഇവരെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം.

ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിൽ സുകുമാരനെതിരെ ഇവർ പൊലീസിൽ പരാതിയും നൽകിയിരുന്നു.

പാലാ സ്വദേശിനിയായ ഇവർ 15 ദിവസം മുമ്പാണ് സുകുമാരന്റെ വീട്ടിൽ എത്തിയത്. ഇരുവരും തമ്മിൽ‌ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

ആസിഡ് ആക്രമണത്തിന് ഇരയായ സുകുമാരനെ നാട്ടുകാർ ആദ്യം തൂക്കുപാലത്തെയും പിന്നീട് കട്ടപ്പനയിലേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Similar Posts