< Back
Kerala
ഇടുക്കിയില്‍ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മണ്ണും പാറയും ഇടിഞ്ഞു; ഒരു മരണം
Kerala

ഇടുക്കിയില്‍ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മണ്ണും പാറയും ഇടിഞ്ഞു; ഒരു മരണം

Web Desk
|
13 Aug 2023 9:28 PM IST

കമ്പംമെട്ട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ബിബിൻ ദിവാകരനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്

ഇടുക്കി: കുട്ടിക്കാനത്തിനു സമീപം വളഞ്ഞങ്ങാനത്ത് നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണു. അപകടത്തില്‍ കാറിലുണ്ടായിരുന്ന വയോധിക മരിച്ചു. ഉപ്പുതറ സ്വദേശി സോമിനി (67) ആണ് മരിച്ചത്.

കമ്പംമെട്ട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ബിബിൻ ദിവാകരനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്ന മറ്റ് അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണു വിവരം.

Developing story...

Similar Posts