< Back
Kerala

Kerala
അടിമാലിയിൽ വയോധിക വീട്ടിനുള്ളിൽ മരിച്ച നിലയിൽ
|13 April 2024 9:25 PM IST
അടിമാലി സ്വദേശി ഫാത്തിമ കാസിം ആണ് മരിച്ചത്. മൃതദേഹത്തിനു സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു
ഇടുക്കി: അടിമാലിയിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി സ്വദേശി ഫാത്തിമ കാസിം(70) ആണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിലെത്തിയ മകനാണ് മാതാവിനെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിനു സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Summary: Elderly woman found dead inside her house in Idukki's Adimali