< Back
Kerala
പെരുമ്പാവൂരില്‍ വൃദ്ധയെ തലക്കടിച്ച് വീഴ്ത്തി സ്വര്‍ണം കവര്‍ന്നു
Kerala

പെരുമ്പാവൂരില്‍ വൃദ്ധയെ തലക്കടിച്ച് വീഴ്ത്തി സ്വര്‍ണം കവര്‍ന്നു

Web Desk
|
23 Sept 2025 4:09 PM IST

മുടിക്കല്‍ സ്വദേശി മേരി ഫ്രാന്‍സിസിനാണ് പരിക്കേറ്റത്

കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ വൃദ്ധയായ വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തി സ്വർണം കവർന്നു. മുടിക്കൽ ക്വീൻ മേരീസ് സ്കൂളിന് സമീപം താമസിക്കുന്ന മേരി ഫ്രാൻസിസ് എന്ന 76കാരിയെയാണ് തലക്കടിച്ച് വീഴ്ത്തിയത്.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. മേരി ഫ്രാൻ‌സിസിന്റെ മാല, രണ്ടു വളകൾ, രണ്ടു മോതിരങ്ങൾ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. ചുറ്റിക ഉപയോഗിച്ച് ആണ് ഇവരെ അടിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. അടിയുടെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റ ഇവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടമ്മയുടെ അയൽവാസിയായ ഒരാളെ കസ്റ്റഡിയിൽ എടുത്തു എന്നാണ് വിവരം.

Similar Posts