< Back
Kerala
പാർട്ടിയാണ് തൻറെ അമ്മയാണ്, സ്വതന്ത്ര സ്ഥാനാർഥി ആകില്ല; ഡിസിസി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളിൽ
Kerala

'പാർട്ടിയാണ് തൻറെ അമ്മയാണ്, സ്വതന്ത്ര സ്ഥാനാർഥി ആകില്ല'; ഡിസിസി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളിൽ

Web Desk
|
21 March 2026 6:47 AM IST

നാളെ എ. കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തും

കൊച്ചി: പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിൽ സ്വതന്ത്ര സ്ഥാനാർഥി ആകില്ല. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് എൽദോസ് പറഞ്ഞു. തിരുവനന്തപുരത്ത് മുതിർന്ന നേതാക്കളുമായി എൽദോസ് കൂടിക്കാഴ്ച നടത്തി. പാർട്ടിയാണ് തൻറെ അമ്മയെന്നും പാർട്ടിക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു.

നാളെ എ. കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തും. എറണാകുളം ഡിസിസി അധ്യക്ഷ സ്ഥാനം വേണമെന്ന് എൽദോസ് ആവശ്യപ്പെട്ടിട്ടുണ്ട്. മുഹമ്മദ് ഷിയാസ് കൊച്ചി നിയോജകമണ്ഡലം സ്ഥാനാർഥി ആയതിനെ തുടർന്നാണ് എൽദോസ് ആവശ്യം ഉന്നയിച്ചത്. ഇക്കാര്യത്തിൽ നേതൃത്വം ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.

Similar Posts