< Back
Kerala

Kerala
'രാഹുൽ ഗാന്ധിക്കുള്ള വോട്ട് വയനാടിന് വേണ്ടിയുള്ളതല്ല, ഇന്ത്യയെ രക്ഷിക്കാനുള്ളതാണ്': ഡി.കെ ശിവകുമാർ
|7 April 2024 9:48 PM IST
കേരളം സമാധാനത്തിന്റെ നാടാണെന്നായിരുന്നു രാഹുലിന്റെ മറുപടിയെന്നും ശിവകുമാർ
ചേർത്തല: രാഹുൽ ഗാന്ധിക്കുള്ള വോട്ട് വയനാടിന് വേണ്ടിയുള്ളതല്ല, ഇന്ത്യയെ രക്ഷിക്കാൻ വേണ്ടിയുള്ളതാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. എന്തുകൊണ്ട് മത്സരിക്കാൻ കർണാടകം തെരഞ്ഞെടുക്കാതെ കേരളം തെരഞ്ഞെടുത്തെന്ന് രാഹുൽ ഗാന്ധിയോട് ചോദിച്ചിരുന്നു. കേരളം സമാധാനത്തിന്റെ നാടാണെന്നായിരുന്നു രാഹുലിന്റെ മറുപടിയെന്നും ശിവകുമാർ പറഞ്ഞു. ചേർത്തലയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡി.കെ ശിവകുമാർ.