< Back
Kerala

Kerala
സർക്കാർ പദ്ധതിയുടെ പ്രഖ്യാപനം നടത്തി; മന്ത്രി മുഹമ്മദ് റിയാസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
|2 April 2024 12:08 PM IST
കോഴിക്കോട് രാജ്യാന്തര സ്റ്റേഡിയം എന്ന പ്രഖ്യാപനം നടത്തിയെന്നാണ് പരാതി
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിന് ജില്ല വരണാധികാരിയുടെ നോട്ടീസ്. സർക്കാർ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. കോഴിക്കോട് രാജ്യാന്തര സ്റ്റേഡിയം എന്ന പ്രഖ്യാപനം നടത്തിയെന്നാണ് പരാതി.
കോഴിക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമും മുഹമ്മദ് റിയാസും പങ്കെടുത്ത പരിപാടിയിലാണ് പ്രഖ്യാപനം നടത്തിയത്. അതേസമയം, സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിക്കുകയും കായിക മന്ത്രി അബ്ദുറഹിമാൻ പറയുകയും ചെയ്ത പദ്ധതിയുടെ കാര്യമാണ് താൻ ആ വേദിയിൽ പറഞ്ഞതെന്നാണ് മന്ത്രിയുടെ വിശദീകരണം.
അതിനിടെ,ഈ പരിപാടിയുടെ വീഡിയോ പകർത്തുകയായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികളെ സംഘാടകർ വിലക്കിയെന്ന വിവാദവും ഉയരുന്നുണ്ട്.എൽ.ഡി.എഫ് സംഘടിപ്പിച്ച പരിപാടി അല്ലെന്നും അതുകൊണ്ടാണ് വീഡിയോ എടുക്കുന്നത് തടഞ്ഞെന്നുമാണ് സംഘാടകരുടെ വിശദീകരണം.