< Back
Kerala

Kerala
കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാർ കത്തിനശിച്ചു
|5 Oct 2025 4:50 PM IST
ഹൈദരാബാദിൽ നിന്നെത്തിയ കുടുംബം കോഴിക്കോട് നിന്ന് വാടകയ്ക്ക് എടുത്ത കാറാണ് കത്തിയത്
കോഴിക്കോട്: കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാർ കത്തിനശിച്ചു. ഹൈദരാബാദിൽ നിന്നെത്തിയ കുടുംബം കോഴിക്കോട് നിന്ന് വാടകയ്ക്ക് എടുത്ത കാറാണ് കത്തിയത്.
കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്തായിരുന്നു സംഭവം. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് കുടുംബം പുറത്തിറങ്ങിയതാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു.