< Back
Kerala

Kerala
വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം; കുറ്റകരമായ നരഹത്യക്ക് പൊലീസ് കേസെടുത്തു
|23 Jun 2022 4:31 PM IST
അപകടത്തിന്‍റെ ഉത്തരവാദിത്വം കരാറുകാരനാണെന്നും കെഎസ്ഇബി അറിയാതെയാണ് പോസ്റ്റ് നീക്കിയതെന്നും ഡെപ്യൂട്ടി ചീഫ് എൻജിനീയർ
കോഴിക്കോട്: കോഴിക്കോട് നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കുറ്റകരമായ നരഹത്യക്ക് ബേപ്പൂർ പൊലീസ് കേസെടുത്തു. ബേപ്പൂർ സ്വദേശിഅർജ്ജുൻ ആണ് വൈദ്യുതി പോസ്റ്റ് വീണ് മരിച്ചത്. അപകടത്തിന്‍റെ ഉത്തരവാദിത്വം കരാറുകാരനാണെന്നും കെഎസ്ഇബി അറിയാതെയാണ് പോസ്റ്റ് നീക്കിയതെന്നും ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഷാജി സുധാകരൻ പറഞ്ഞു.
ഇന്നാണ് നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് വീണ് ബേപ്പൂർ സ്വദേശി അർജുൻ (22) മരിച്ചത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെ ആണ് അപകടം ഉണ്ടായത്. കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു.