< Back
Kerala

Kerala
ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു
|14 April 2025 2:54 PM IST
തീ ആളിപ്പടർന്നതോടെ വീടിന്റെ ജനലുൾപ്പെടെ കത്തി.
മലപ്പുറം: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയം സ്വദേശി സൈഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തി നശിച്ചത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു അപകടം.
ഇന്നലെ പുലർച്ചെ മൂന്നേകാലോടെയാണ് സംഭവമെന്ന് സൈഫുദ്ദീൻ പറഞ്ഞു. ബാറ്ററിയുടെ ഭാഗത്തുനിന്നാണ് തീപടർന്നതെന്നും പിന്നാലെ വാഹനം പൂർണമായും കത്തിനശിക്കുകയായിരുന്നെന്നും സൈഫുദ്ദീൻ വ്യക്തമാക്കി.
തീ ആളിപ്പടർന്നതോടെ വീടിന്റെ ജനലുൾപ്പെടെ കത്തി. വീട്ടിൽ ആൾത്താമസമുണ്ടായിരുന്നില്ല. ഇവിടെയൊരു ബേക്കറി യൂണിറ്റ് പ്രവർത്തിച്ചുവരികയായിരുന്നു.
രാത്രി പത്ത് മണിയോടെയാണ് സ്‌കൂട്ടർ ചാർജ് ചെയ്യാനായി വച്ചത്. തീ പിടിച്ചത് കണ്ടയുടൻ തന്നെ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സ്‌കൂട്ടർ പൂർണമായും കത്തിനശിച്ചു.