< Back
Kerala
വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കും; പുതുക്കിയ നിരക്ക് പ്രഖ്യാപനം നാളെ
Kerala

വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കും; പുതുക്കിയ നിരക്ക് പ്രഖ്യാപനം നാളെ

Web Desk
|
24 Jun 2022 12:27 PM IST

അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വൈദ്യുത നിരക്കാണ് പ്രഖ്യാപിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മീഷൻ നാളെ പ്രഖ്യാപിക്കും.

അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വൈദ്യുത നിരക്കാണ് പ്രഖ്യാപിക്കുക. ഈ വര്‍ഷം 92 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ. അഞ്ചു വര്‍ഷം കൊണ്ട് ഒന്നര രൂപ വരെ വര്‍ധിപ്പിക്കണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നു.

നിലവിലെ താരിഫ് പ്രകാരം ഗാര്‍ഹിക ആവശ്യത്തിനുള്ള നിരക്ക് 4 രൂപ 79 പൈസയാണ്. വിവിധ ജില്ലകളില്‍ പബ്ലിക് ഹിയറിങ് നടത്തിയ ശേഷമാണ് കമ്മിഷന്‍ അന്തിമ താരിഫ് പ്രഖ്യാപിക്കുന്നത്. എത്ര രൂപയാണ് വര്‍ധിപ്പിക്കുക എന്നത് നാളെ അറിയാം.

കോവിഡ് സാഹചര്യം കാരണമാണ് വൈദ്യുതി നിരക്ക് വര്‍ധന ഏപ്രിലില്‍ നടപ്പാക്കാതിരുന്നത്. ജൂലൈ മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

Related Tags :
Similar Posts