< Back
Kerala

Kerala
വൈദ്യുതി ബില്ല് അടച്ചില്ല; കോഴിക്കോട് ജനസേവന കേന്ദ്രത്തിലെ ഫ്യൂസ് ഊരി
|7 Feb 2023 3:26 PM IST
ആദ്യത്തെ രണ്ട് ദിവസം രണ്ട് ദിവസം യു.പി.എസിന്റെ പവറിലാണ് സ്ഥാപനം പ്രവർത്തിച്ചത്. എന്നാൽ ഈ പവർ തീർന്നതോടെ അഞ്ചു ദിവസമായി ജനസേവന കേന്ദ്രം അടഞ്ഞുകിടക്കുകയാണ്.
കോഴിക്കോട്: വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടർന്ന് കോഴിക്കോട് ജനസേവന കേന്ദ്രത്തിലെ വൈദ്യുതി ഫ്യൂസ് ഊരി. കഴിഞ്ഞ മാസം 31 നാണ് സ്ഥാപനത്തിലെ വൈദ്യുതി കണക്ഷൻ കട്ട് ചെയ്തത്. ഐ.ടി മിഷനാണ് ഇതിനായി പണം അനുവദിക്കേണ്ടത്. എന്നാൽ കുടിശ്ശികയായ 4000 രൂപ ഐ.ടി മിഷൻ ഇനിയും അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വൈദ്യുതി വിച്ഛേദിച്ചത്.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് ആദ്യത്തെ രണ്ട് ദിവസം രണ്ട് ദിവസം യു.പി.എസിന്റെ പവറിലാണ് സ്ഥാപനം പ്രവർത്തിച്ചത്. എന്നാൽ ഈ പവർ തീർന്നതോടെ അഞ്ചു ദിവസമായി ജനസേവന കേന്ദ്രം അടഞ്ഞുകിടക്കുകയാണ്.


