< Back
Kerala
കോഴിക്കോട് മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു
Kerala

കോഴിക്കോട് മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു

Web Desk
|
3 May 2025 8:38 PM IST

ആറ് നിലകളിൽ പൂർണമായും താഴെ നിലയിൽ ഭാഗികമായുമാണ് വൈദ്യുതി പുന:സ്ഥാപിച്ചത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തിൽ ഇന്നലെ പൊട്ടിത്തെറി ശബ്ദം കേട്ടതും പുക ഉയര്‍ന്നതുമായ സംഭവത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് പുനഃസ്ഥാപിച്ചു. ആറ് നിലകളിൽ പൂർണമായും പൊട്ടിത്തെറിയുണ്ടായ താഴെ നിലയിൽ ഭാഗികമായുമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.

ഇന്നലെ രാത്രി 7.45 ഓടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. യുപിഎസ് റൂമിലും ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളിൽ പടർന്നു. റെഡ് സോൺ ഏരിയയിൽ അടക്കം നിരവധി രോഗികളാണ് ആ സമയത്ത് ഉണ്ടായിരുന്നത്. ഇവരെയെല്ലാം പെട്ടെന്ന് തന്നെ പുറത്തെത്തിക്കുകയും മെഡിക്കൽ കോളജിലെ മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. യുപിഎസ് റൂമിലേക്കുള്ള പ്രവേശനങ്ങളും പരിശോധിക്കും. ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധന തുടരുകയാണ്.

Similar Posts