< Back
Kerala

Kerala
വൈകുന്നേരം 6 മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം കുറക്കണം; വീണ്ടും അഭ്യർത്ഥനയുമായി കെ.എസ്.ഇ.ബി
|1 Sept 2023 8:15 PM IST
വൈകീട്ട് ആറു മണി മുതൽ 11 മണി വരെ ആത്യാവശ്യമില്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമന്ന് കെ.എസ്.ഇ.ബി അഭ്യർഥിച്ചു
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി. വൈകുന്നേരം 6 മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം കുറക്കണമെന്ന് കെ.എസ്.ഇ.ബി. മഴക്കുറവു മൂലം ജലവൈദ്യുത നിലയങ്ങളുടെ റിസവോയറുകളിൽ ആവശ്യത്തിന് വെള്ളമില്ലാത്തത് വൈദ്യുതി ഉദ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് കൂടിയ വിലക്കാണിപ്പോൾ കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത്.
സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ കുറവ് നേരിടുന്നതിനാൽ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കെ.എസ്.ഇ.ബി അറിയിച്ചു. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകീട്ട് ആറു മണി മുതൽ 11 മണി വരെ ആത്യാവശ്യമില്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമന്നും കെ.എസ്.ഇ.ബി അഭ്യർഥിച്ചു.