< Back
Kerala
അക്ഷയുടെ കാൽ കമ്പിയിൽ തട്ടിയിരുന്നു, അവനെ പിടിച്ചതോടെ ഞങ്ങൾ തെറിച്ചുവീണു; അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സുഹൃത്ത്
Kerala

'അക്ഷയുടെ കാൽ കമ്പിയിൽ തട്ടിയിരുന്നു, അവനെ പിടിച്ചതോടെ ഞങ്ങൾ തെറിച്ചുവീണു'; അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സുഹൃത്ത്

Web Desk
|
20 July 2025 7:46 AM IST

ഇട്ടിരുന്ന ഡ്രസ് അഴിച്ചാണ് അക്ഷയെ അവിടെ നിന്ന് മാറ്റിയതെന്നും കൂടെയുണ്ടായിരുന്ന അമല്‍ മീഡിയവണിനോട്

തിരുവനന്തപുരം: റോഡരകില്‍ മരവും പോസ്റ്റും ഒടിഞ്ഞുകിടക്കുന്നുണ്ടായിരുന്നെന്നും അതില്‍ തട്ടിയാണ് ബൈക്ക് മറിഞ്ഞതെന്നും നെടുമങ്ങാട് പൊട്ടി വീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ച അക്ഷയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അമല്‍. 'എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഞങ്ങള്‍ കാറ്ററിങ്ങിന് പോകാറുണ്ട്. ഇന്നലെയും പോയി. പുലര്‍ച്ചെ 12 മണിക്ക് ശേഷമാണ് അപകടമുണ്ടായിരുന്നത്'. അമല്‍ മീഡിയവണിനോട് പറഞ്ഞു.

'നെടുമങ്ങാട് പനവൂർ വരെ രണ്ടുവണ്ടിയിലാണ് ഞങ്ങള്‍ നാലുപേര്‍ വന്നത്.അതിലൊരാളുടെ വീടെത്തുകയും പിന്നീട് മൂന്നുപേര്‍ ഒരു ബൈക്കില്‍ കയറിയത്. റോഡിൽ മരവും പോസ്റ്റും ഒടിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. വെളിച്ചമില്ലാത്തതിനാൽ അടുത്ത് എത്തിയപ്പോൾ മാത്രമാണ് ഇത് കണ്ടത്. രണ്ടു ബൈക്കുകളിലായാണ് ഞങ്ങൾ കാറ്ററിങ് കഴിഞ്ഞ് മടങ്ങിയത്. കൂടെയുണ്ടായിരുന്ന ഒരാൾ വീടെത്തിയപ്പോഴാണ് അതിലുണ്ടായിരുന്ന ഒരാൾ കൂടി അക്ഷയുടെ ബൈക്കിൽ കയറിയത്. മരത്തിൽ തട്ടി ബൈക്ക് മറിഞ്ഞു. ഞങ്ങൾ പിറകിലേക്ക് വീണു. അക്ഷയെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഞങ്ങൾക്കും ഷോക്കേറ്റു.അക്ഷയുടെ കാൽ കമ്പിയിൽ തട്ടിയിരുന്നു. ഉടൻ തന്നെ നിലവിളി കേട്ട് നാട്ടുകാരെത്തി. ഇട്ടിരുന്ന ഡ്രസ് അഴിച്ചാണ് അക്ഷയെ അവിടെ നിന്ന് മാറ്റിയത്. അപ്പോഴേക്കും അവന് ബോധമില്ലായിരുന്നു. സിപിആർ കൊടുത്താണ് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.അവിടെ നിന്ന് നെടുമങ്ങാട് ആശുപത്രിയിലേക്ക് മാറ്റി'..അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അമല്‍ പറഞ്ഞു.ഐടിഐ വിദ്യാർഥിയാണ് അമൽ. ഡിഗ്രി അവസാന വർഷവിദ്യാർഥിയാണ് മരിച്ച അക്ഷയ്.


Similar Posts