< Back
Kerala

പ്രതീകാത്മക ചിത്രം
Kerala
തേക്കടിയിൽ വനം വകുപ്പ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു
|30 May 2023 10:59 AM IST
കാട്ടാന ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ നിലവില്‍ തേക്കടിയിൽ പ്രഭാത നടത്തവും സൈക്കിൾ യാത്രയും പാടില്ലെന്ന് നിര്‍ദേശം
ഇടുക്കി: തേക്കടിയിൽ വനം വകുപ്പ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. വനംവകുപ്പ് ഡിവിഷൻ ഓഫീസിലെ ക്ലർക്ക് റോബിനാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാല്‍ അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഇന്ന് രാവിലെ തേക്കടി ബോട്ട് ലാന്‍റിന് സമീപം പ്രഭാത സവാരിക്കിടെയായിരുന്നു ആക്രമണം. കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ റോബിന് കിടങ്ങില്‍ വീണ് പരിക്കേല്‍ക്കുകയായിരുന്നു. കാലിനും വയറിനുമാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്നവര്‍ ആനയെ വിരട്ടിയോടിച്ചാണ് റോബിനെ രക്ഷിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി തേക്കടി ബോട്ട് ലാന്‍റിനു സമീപം കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്. കാട്ടാന ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ നിലവില്‍ തേക്കടിയിൽ പ്രഭാത നടത്തവും സൈക്കിൾ യാത്രയും പാടില്ലെന്ന് നിര്‍ദേശം നല്‍കി.