< Back
Kerala

Kerala
മുത്തങ്ങയിൽ ഫോട്ടോ എടുക്കാൻ നോക്കിയവർക്ക് നേരെ കാട്ടാനയുടെ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴക്ക്
|1 Feb 2024 6:18 PM IST
ബത്തേരി-മൈസൂരു ദേശീയപാതയിൽ മുത്തങ്ങക്കടുത്താണ് സംഭവം.
ബത്തേരി: വയനാട് വന്യജീവിസങ്കേതത്തിൽ റോഡരികിൽ ഫോട്ടോയെടുക്കാൻ ശ്രമിച്ചവർക്ക് നേരെ കാട്ടാനയുടെ ആക്രമണം. സഞ്ചാരികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ ബത്തേരി-മൈസൂരു ദേശീയപാതയിൽ മുത്തങ്ങക്കടുത്താണ് സംഭവം.
കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്താൻ ഇറങ്ങിയവരുടെ നേരെ ആന ഓടിയടുക്കുന്നതും ഒരാൾ താഴെ വീഴുന്നതുമായ ദൃശ്യം മറ്റൊരു കാറിൽ വന്ന തലപ്പുഴ കണ്ണോത്തുമല സ്വദേശി സവാദാണ് പകർത്തിയത്. ആന വരുന്നത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാൾ താഴെ വീണു. ഇയാളെ കാലുകൊണ്ട് ആന തട്ടാൻ ശ്രമിച്ചെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ഈ സമയം ഇതുവഴി ഒരു ലോറി വന്നതിനാൽ ആനയുടെ ശ്രദ്ധ തിരിഞ്ഞ് പിൻമാറിയതിനാൽ മാത്രമാണ് ഇവർ രക്ഷപ്പെട്ടത്.