< Back
Kerala

Kerala
വൈക്കത്ത് ക്ഷേത്ര എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു
|3 April 2024 11:42 PM IST
വൈക്കം ടി.വി. പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയാണ് സംഭവം.
വൈക്കം: ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടി കൊന്നു. വൈക്കം ടി.വി. പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയാണ് സംഭവം.
രണ്ടാം പാപ്പാനായ കോട്ടയം പുതുപ്പള്ളി സ്വദേശി അരവിന്ദ്(26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം.വിളക്ക് എഴുന്നള്ളിപ്പിനിടെ ക്ഷേത്ര പരിസരത്ത് വെച്ച് ഇടഞ്ഞ തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് അരവിന്ദിനെ ചവിട്ടിയത്.
Watch video report