< Back
Kerala
പാപ്പാനെ ആക്രമിച്ച് ആന; അടിച്ചു പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
Kerala

പാപ്പാനെ ആക്രമിച്ച് ആന; അടിച്ചു പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Web Desk
|
7 March 2022 5:37 PM IST

അബദ്ധത്തിൽ ആനയുടെ ചവിട്ടേറ്റതാണെന്നായിരുന്നു പാപ്പാന്‍റെ വിശദീകരണം

കൊല്ലം കേരളപുരത്ത് പാപ്പാന് ആനയുടെ ചവിട്ടേറ്റ സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്. ആനയെ അടിച്ചു പ്രകോപിപ്പിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. അബദ്ധത്തില്‍ ആനയുടെ ചവിട്ടേറ്റതാണെന്നായിരുന്നു പാപ്പാൻ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, പാപ്പാന്‍ വടികൊണ്ട് ആനയുടെ മുന്‍കാലില്‍ അടിക്കുന്നതും ആന ഉപദ്രവിക്കുന്നതും വീഡിയോയില്‍ കാണാം.

ക്ഷേത്രം എഴുന്നള്ളിപ്പ് കഴിഞ്ഞ് തിരിച്ചുപോകവെ ‍ഞായറാഴ്ചയായിരുന്നു സംഭവം. രണ്ടാം പാപ്പാന്‍ സച്ചുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഒന്നാം പാപ്പാന്‍റെ അടിയേറ്റതിനു പിന്നാലെയായിരുന്നു ആക്രമണം. ഇതേതുടര്‍ന്ന് രണ്ടാം പാപ്പാന്‍ നിലത്തുവീഴുകയും ആന വീണ്ടും ഉപദ്രവിക്കുകയും ചെയ്തു. ഇതോടെ ഒന്നാം പാപ്പാന്‍ ആനയെ തളക്കുകയായിരുന്നു.

ചവിട്ടേറ്റ സച്ചുവിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Tags :
Similar Posts