< Back
Kerala
ഇടുക്കിയില്‍ ബൈക്കിൽ സഞ്ചരിച്ച ദമ്പതികൾക്കുനേരെ കാട്ടാനയുടെ ആക്രമണം
Kerala

ഇടുക്കിയില്‍ ബൈക്കിൽ സഞ്ചരിച്ച ദമ്പതികൾക്കുനേരെ കാട്ടാനയുടെ ആക്രമണം

Web Desk
|
13 Nov 2022 11:31 AM IST

തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്

ഇടുക്കി: ഇടുക്കി മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്ത് ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാർക്കെതിരെ കാട്ടാനായുടെ ആക്രമണം. കുറ്റിപാലയിൽ ജോണി, ഭാര്യ ഡെയ്‌സി എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കാട്ടാന നശിപ്പിച്ചു.

ജോണിയും ഡെയ്‌സിയും പള്ളിയിലേക്ക് പോകുന്ന വഴിയാണ് കാട്ടാന പാഞ്ഞെടുത്തത്. ബൈക്ക് മറിച്ചിട്ട കാട്ടാന പിന്നീട് കാട്ടിലേക്ക് കയറിപ്പോയി. തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. പ്രദേശത്തെ വീടുകളും കാർഷികവിളകളും കാട്ടാന നശിപ്പിക്കുന്നുണ്ട്. പ്രശ്‌നത്തിന് ഒരു ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Similar Posts