< Back
Kerala

Kerala
കണ്ണൂർ ഇരിട്ടിയിൽ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി
|11 Oct 2023 9:17 AM IST
കാട്ടാനയെ വനത്തിലേക്ക് തുരത്താൻ വനം വകുപ്പ് ശ്രമം തുടരുകയാണ്.
കണ്ണൂർ: കണ്ണൂർ ഇരിട്ടി ഉളിക്കലിൽ കാട്ടാന ഇറങ്ങി. ഉളിക്കൽ ടൗണിനോട് ചേർന്ന ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. കാട്ടാനയെ വനത്തിലേക്ക് തുരത്താൻ വനം വകുപ്പ് ശ്രമം തുടരുകയാണ്. ഉളിക്കലിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടാൻ നിർദേശം നൽകി. വാഹന ഗതാഗതം നിയന്ത്രിക്കാനാണ് പൊലീസിന്റെ തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആനയെ കണ്ട് വിരണ്ടോടിയ നാട്ടുകാർക്ക് പരിക്കേറ്റു.