< Back
Kerala
കണ്ണൂര്‍ ഉളിക്കലില്‍ പരിഭ്രാന്തി പരത്തി കാട്ടാന; കാട്ടിലേക്ക് തുരത്താൻ ശ്രമം തുടരുന്നു
Kerala

കണ്ണൂര്‍ ഉളിക്കലില്‍ പരിഭ്രാന്തി പരത്തി കാട്ടാന; കാട്ടിലേക്ക് തുരത്താൻ ശ്രമം തുടരുന്നു

Web Desk
|
11 Oct 2023 12:13 PM IST

വയത്തൂർ മേഖലയിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. പടക്കം പൊട്ടിച്ച് ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്.

കണ്ണൂർ: കണ്ണൂർ ഇരിട്ടി ഉളിക്കലിൽ ഇറങ്ങിയ കാട്ടാന മാട്ടറ വനാതിർത്തിയിലേക്ക് നീങ്ങുന്നു. വയത്തൂർ മേഖലയിലാണ് ആനയിപ്പോൾ നിൽക്കുന്നത്. പടക്കം പൊട്ടിച്ച് ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. ആന പരിഭ്രാന്തി പരത്തുന്നതിനിടെ തിരിഞ്ഞോടി ആറ് പേർക്ക് പരിക്കേറ്റിരുന്നു.

വനംമന്ത്രിയുമായി സംസാരിച്ചെന്നും ആർആർടി സംഘം ആന കാട്ടിലേക്ക് പോകുംവരെ നിരീക്ഷണം ശക്തമാക്കുമെന്ന് അറിയിച്ചെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മീഡിയവണിനോട് പറഞ്ഞു. ഉളിക്കൽ ടൗണിനോട് ചേർന്ന ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങിയത്.

Similar Posts