< Back
Kerala
തൃശൂർ ചിമ്മിനിയിൽ ആനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തി
Kerala

തൃശൂർ ചിമ്മിനിയിൽ ആനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തി

Web Desk
|
26 Jan 2022 5:16 PM IST

മറ്റ് ആനകൾ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം

തൃശൂർ ചിമ്മിനിയിൽ അവശനിലയിലായ ആനക്കുട്ടിയെ കണ്ടെത്തി. നടക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു. ആനകുട്ടിക്ക് ഒരു മാസം പ്രായമുണ്ടെന്നാണ് വിലയിരുത്തൽ. വനംവകുപ്പ് വെറ്റിനറി സർജൻ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക ചികിത്സ നല്‍കി. ഇപ്പോള്‍ നടക്കാന്‍ പറ്റുന്ന സാഹചര്യത്തിലാണ് ആനക്കുട്ടിയുള്ളത്.

മറ്റ് ആനകൾ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. നിരന്തരമായി ആനക്കൂട്ടങ്ങള്‍ ഉണ്ടാവുന്ന മോഖലയാണിത്. ആനക്കുട്ടിയുടെ അമ്മ എത്തി കൊണ്ടു പോകുമോ എന്നകാര്യം വനപാലകര്‍ ശ്രദ്ധിക്കുന്നുണ്ട്. ഇല്ലങ്കില്‍ ആനക്കുട്ടിക്കാവശ്യമായ പരിചരണം നല്‍കുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

Similar Posts