< Back
Kerala

Kerala
തൃശ്ശൂരില്‍ ക്ഷേത്രോത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പെട്ടിക്കട ഭാഗികമായി തകർത്തു
|23 Jan 2024 9:12 AM IST
അരമണിക്കൂറിലധികം പരിശ്രമിച്ചാണ് ആനയെ തളച്ചത്
തൃശൂർ: കുന്നംകുളം പെലക്കാട്ട് പയ്യൂരിൽ ആന ഇടഞ്ഞു. പെലക്കാട്ട് പയ്യൂർ മഹർഷിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ് പുലർച്ചെ ഇടഞ്ഞത്. അരമണിക്കൂർ റോഡിൽ നിലയുറപ്പിച്ച ആന പെലക്കാട്ട് പയ്യൂർ സ്വദേശി കാടാമ്പുള്ളി കാസിമിന്റെ പെട്ടിക്കട ഭാഗികമായി തകർത്തു.
കുന്നംകുളം എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും ചേർന്ന് അരമണിക്കൂറിലധികം പരിശ്രമിച്ചാണ് ആനയെ തളച്ചത്.