< Back
Kerala
തിരുവനന്തപുരത്ത് ആന പാപ്പാനെ നിലത്തടിച്ച് കൊന്നു
Kerala

തിരുവനന്തപുരത്ത് ആന പാപ്പാനെ നിലത്തടിച്ച് കൊന്നു

Web Desk
|
11 April 2022 12:04 PM IST

തടി പിടിക്കാനാണ് ആനയെ കൊണ്ടുവന്നത്

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് പാപ്പാനെ ആന നിലത്തടിച്ച് കൊന്നു. ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തടി പിടിക്കാനാണ് ആനയെ കൊണ്ടുവന്നത്. ഒന്നര മണിക്കൂറിന് ശേഷം മറ്റ് പാപ്പാന്മാര്‍ എത്തി ആനയെ തളച്ചു.

രാവിലെ പത്തരയോടെയാണ് സംഭവം. പരവൂര്‍ പുത്തന്‍കുളം സ്വദേശി സജിയുടെ ഉടമസ്ഥതയിലുള്ള കണ്ണന്‍ എന്ന ആനയാണ് പാപ്പാനെ നിലത്തടിച്ച് കൊന്നത്. തടി പിടിക്കുന്നതിനിടെ പ്രകോപിതനായ ആന പാപ്പാനെ തുമ്പിക്കൈയില്‍ ചുറ്റി നിലത്തടിച്ചു. തടികളുടെ ഇടയിലേക്ക് വീണ പാപ്പന്‍ ഉണ്ണിയെ ഒന്നര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തടിപിടിക്കാന്‍ ആണ് ആനയെ കൊണ്ടുവന്നത്. ഈ സമയം ഇടവൂര്‍ക്കോണം സ്വദേശിയായ പാപ്പാന്‍ ഉണ്ണി മാത്രമായിരുന്നു ആനയ്ക്കൊപ്പമുണ്ടായിരുന്നത്.

ആനയ്ക്ക് മദപ്പാട് ഉണ്ടായിരുന്നതായി സൂചനയുണ്ട്. പാപ്പാനെ ആക്രമിച്ചതിന് ശേഷം സമീപത്തുതന്നെ ആന നിലയുറപ്പിച്ചത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. പിന്നീട് മറ്റ് പാപ്പാന്മാര്‍ എത്തിയാണ് ആനയെ തളച്ചത്. ജനവാസമേഖല അല്ലാതിരുന്നതും ആന വിരണ്ടോടാഞ്ഞതും മറ്റ് അനിഷ്ട സംഭവങ്ങളൊഴിവാക്കി.

Similar Posts