< Back
Kerala

Kerala
ഗുരുവായൂരിൽ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ ആന വീണ്ടും ഇടഞ്ഞു
|2 Dec 2022 11:47 AM IST
ഏകാദശി ആഘോഷങ്ങൾ നടക്കുന്നതിനാൽ ക്ഷേത്രത്തിൽ നല്ല തിരക്കുണ്ടായിരുന്നു
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും ആന ഇടഞ്ഞു. ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് എത്തിച്ച ദേവസ്വത്തിന്റെ കൊമ്പൻ ദാമോദർദാസാണ് ഇടഞ്ഞത്. ചടങ്ങ് കഴിഞ്ഞ് അനകളെ തിരികെ കൊണ്ടു പോകുന്നതിനിടെയാണ് സംഭവം. ആന കൊമ്പുകൾ ഉയർത്തി ആളുകൾക്ക്‌നേരെ പാഞ്ഞടുത്തു. ഏകാദശി ആഘോഷങ്ങൾ നടക്കുന്നതിനാൽ ക്ഷേത്രത്തിൽ നല്ല തിരക്കുണ്ടായിരുന്നു.
പടിഞ്ഞാറെ നടയിൽ വെച്ച് ഇടഞ്ഞ ആനയെ ആദ്യം ചങ്ങല ഉപയോഗിച്ച് നടയിൽ തന്നെ തളക്കുകയായിരുന്നു. പിന്നീട് ശാന്തനായ ആനയെ ആനക്കോട്ടയിലേക്ക് തിരികെ കൊണ്ടുപോയി. ആഴ്ചകൾക്ക് മുൻപ് വിവാഹ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ ആനയാണ് ദാമോദർദാസ്.